വാറണ്ടി സംബന്ധമായ ചില മുന്നറിയിപ്പുകൾ

DOA യുടെ പരിധിയിൽ വരാത്തതായ അല്ലെങ്കിൽ സർവീസ് സെന്ററിന്റെ  അംഗീകാരത്തോടെ മാത്രം ലഭിക്കാവുന്ന തകരാറുകൾ താഴെ ചേർത്തിരിക്കുന്നു.

(1A)
സോഫ്റ്റ്വെയർ സംബന്ധമായ പ്രശ്നങ്ങൾ ഉദാ: ഓട്ടോമാറ്റിക്കായി സ്വിച്ച് ഓഫ് ആയി പോവുക, റീസ്റ്റാർട്ട് ആവുക, ബാറ്ററി ബാക്ക് അപ്പ് ഇല്ലാത്തതായ പ്രശ്നങ്ങൾ, ഹീറ്റിംഗ് അനുഭവപ്പെടുക (തുടർച്ചയായ ഉപയോഗവും ചാർജിങ്ങും ആപ്ലിക്കേഷനുകളുടെ അനാരോഗ്യകരമായ ഉപയോഗ രീതി മുതലായ കാരണങ്ങൾ കൊണ്ട് നേരിയ തോതിൽ ഹീറ്റിംഗ് അനുഭവപ്പെടൽ സ്വാഭാവികമാണ്)

(1B) പ്രത്യക്ഷത്തിൽ കാണാത്തതായ നെറ്റ്വർക്ക്  പ്രശ്നങ്ങൾ ഉദാഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നെറ്റ്വർക്ക് ലഭിക്കുന്നില്ല എന്ന് പറയപ്പെടുക, പക്ഷേ ഷോറൂമിൽ ഉള്ള സമയതു നെറ്റ്വർക്ക് ലഭിക്കുക, ഇത്തരത്തിലുള്ള തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ അംഗീകൃത സർവീസ് സെന്ററിനെ സമീപിച്ച് DOA സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രം ഷോറൂമിനെ സമീപിക്കുക, രീതിയിൽ ലഭ്യമാക്കുന്നതിനുള്ള എല്ലാവിധ സഹായസഹകരണങ്ങളും ഞങ്ങളിലൂടെ ലഭ്യമാണ്

(1C) DOA കാലാവധിക്ക് ശേഷം വരുന്ന തകരാറുകൾക്ക് കമ്പനികൾ സർവീസ് വാറണ്ടി മാത്രമേ നൽകപ്പെടുകയുള്ളൂ. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

(1D) ഷോറൂമിൽ നിന്ന് കൈവശത്തിൽ കൊണ്ടുപോകുന്ന ഉത്പന്നങ്ങൾക്ക് ബാഹ്യമായ കേടുപാടുകളൊന്നുമില്ല  എന്ന് ഉറപ്പ് വരുത്തേണ്ടുന്നത് ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. പിന്നീട് വരുന്ന പരാതികൾക്ക് ഓക്സിജൻ ഉത്തരവാദിയായിരിക്കുകയില്ല

ഷോറൂമിൽ നിന്നും നേരിട്ട് വാങ്ങിക്കാവുന്ന DOA/ വാറന്റി പോളിസി

(2A) വാങ്ങിയ പ്രൊഡക്ടിന്റെ DOA കാലാവധി അഥവാ പ്രൊഡക്റ്റിന് ഏതെങ്കിലും തകരാർ ശ്രദ്ധയിൽപ്പെട്ടാൽ ഷോറൂമിൽ നിന്നും തന്നെ മാറ്റി വാങ്ങാവുന്ന പരമാവധി കാലാവധി പർച്ചേസ് ചെയ്ത് ഉല്പാദകർക്ക് അനുസരിച്ചു നിശ്ചിത  ദിവസത്തിനുള്ളിൽ മാത്രമായിരിക്കും. (പോയിൻറ് No: 1A ,1B, 1D) എന്നീ തകരാറുകൾക്ക് ലഭിക്കുന്നതല്ല കൂടാതെ അംഗീകൃത സർവീസ് സെന്ററിന്റെ അംഗീകാരത്തിനായി പരമാവധി മൂന്ന് പ്രവർത്തി ദിവസം കാത്തിരിക്കേണ്ടതാണ്)

(2B) ഇലക്ട്രോണിക് ഉപകരണങ്ങളിൽ സിം ആക്ടിവേഷൻ ഉൾപ്പെടെയുള്ള ആക്ടിവേഷനുകൾ  അടിസ്ഥാനമാക്കി കമ്പനികൾ നിരീക്ഷിക്കുമെന്നതിനാൽ  DOA കാലാവധിയിൽ ഒരു ദിവസത്തെ പോലും ഇളവ് നൽകുന്നതിൽ ഞങ്ങൾ നിസ്സഹായരാണ്

 (3A) ഞങ്ങളുടേത് അംഗീകൃത സെയിൽസ് ഷോറൂം മാത്രമാണ്. വിൽപ്പനാനന്തരം ആവശ്യമായ എല്ലാ സർവീസ് പ്രശ്നങ്ങൾക്കും കമ്പനി സർവീസ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഇതിനാവശ്യമായ എല്ലാവിധ സഹകരണങ്ങളും ഞങ്ങളിലൂടെ ലഭ്യമാണ്.

(3B) നിങ്ങൾ വാങ്ങിയ പ്രോഡക്റ്റ് ഉപയോഗിച്ച് തുടങ്ങിയാൽ യാതൊരു കാരണവശാലും (പ്രോഡക്റ്റ് ന്റെ സവിശേഷത കാരണം) അംഗീകൃത സർവീസ് സെന്ററിന്റെ അംഗീകാരത്തോടെ അല്ലാതെ തിരിച്ചെടുക്കുന്നതിൽ നിന്നും എക്സ്ചേഞ്ച് ചെയ്യുന്നതിൽ നിന്നും ഞങ്ങൾ നിസ്സഹായരാണ്. ഇപ്രകാരം തിരിച്ചെടുക്കേണ്ടി വന്നേക്കാവുന്ന പ്രോഡക്റ്റ് അതിൻറെ തേയ്മാനം കഴിച്ച് സമയത്തുള്ള കമ്പനി വിലയ്ക്ക് മാത്രമേ എടുക്കാൻ സാധിക്കുകയുള്ളൂദയവുചെയ്ത് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

(3C) തുടർന്നുള്ള ആവശ്യങ്ങൾക്കായി ഇൻവോയ്സും (നിർബന്ധമായും) വാറണ്ടി കാർഡും (നൽകിയിട്ടുണ്ടെങ്കിൽ) സൂക്ഷിക്കുക.

(3D) വാട്ടർ എൻട്രി, ഫിസിക്കൽ ഡാമേജ് തുടങ്ങിയ കാരണങ്ങളാൽ പ്രോഡക്റ്റ് കേടു വന്നാൽ വാറണ്ടി ലഭിക്കുന്നതല്ല. വിയർപ്പ്, ഈർപ്പം മുതലായവ വാട്ടർ എൻട്രിയായി കണക്കാക്കുന്നതാണ്. ഇതിനാൽ പ്രൊഡക്ടുകൾ വാട്ടർ എൻട്രിയിൽ നിന്ന് സംരക്ഷിക്കുക

(3E) വാങ്ങിയ പ്രൊഡക്റ്റിന്റെ കാലിയായ ബോക്സും വാങ്ങുമ്പോൾ ലഭിച്ചതായ മറ്റ് അനുബന്ധ സാധനസാമഗ്രികളും (ഉദാബോക്സിനുള്ളിലെ പ്രോഡക്റ്റ് വയ്ക്കാനുള്ള ട്രേ ആണെങ്കിൽ പോലും) വൃത്തിയായി ശ്രദ്ധയോടെ (വരക്കൽ, പേരെഴുതൽ എന്നിവ പോലും പാടുള്ളതല്ല) വാറണ്ടി കാലാവധി കഴിയുന്നതുവരെ സൂക്ഷിച്ചു വയ്ക്കേണ്ടതാണ് അല്ലാത്തപക്ഷം ചിലപ്പോൾ നിങ്ങൾ വാങ്ങിയ പ്രൊഡക്റ്റിന്റെ ചില സവിശേഷമായ വാറണ്ടികൾ നഷ്ടമായേക്കാം.

(3F)പല പ്രോഡക്ടുകൾക്കും അതിന്റെ കൂടെ ലഭ്യമാകുന്ന അനുബന്ധ ആക്സസറീസുകൾക്കും പല കമ്പനികളും വ്യത്യസ്തമായ വാറണ്ടി പോളിസികളാണ് നൽകുന്നത് അതുകൊണ്ടുതന്നെ വാങ്ങുന്ന പ്രോഡക്ടുകളുടെ വാറന്റി പോളിസി തീർച്ചയായും വ്യക്തതയോടെ ചോദിച്ചു മനസ്സിലാക്കേണ്ടതാണ്

(3G)എല്ലാ നിയമപരമായ പരാതികളും തർക്കങ്ങളും കോട്ടയം കോടതിയുടെ അധികാരപരിധിയിൽ ആയിരിക്കുന്നതാണ്

(3H)ഇന്ത്യൻ ഗവൺമെന്റിന്റെ 2017 ലെ പുതിയ ഫിനാൻസ് ആക്ട് പ്രകാരം (സെക്ഷൻ നമ്പർ 269 ST) ഒരു ഉപഭോക്താവ് ഒരു ദിവസം 2 ലക്ഷത്തിനു മുകളിൽ പർച്ചേസ് ചെയ്യുന്നുണ്ടെങ്കിൽ RTGS/NEFT/REALISED CHEQUE OR DD തുടങ്ങിയ മാർഗങ്ങളിലൂടെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക്  ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും  നേരിട്ട് പണം നിക്ഷേപിക്കുന്ന രീതി അവലംബിക്കേണ്ടതാണ്.