വാറണ്ടി സംബന്ധമായ ചില മുന്നറിയിപ്പുകൾ

DOA യുടെ പരിധിയിൽ വരാത്തതായ അല്ലെങ്കിൽ സർവീസ് സെന്ററിന്റെ  അംഗീകാരത്തോടെ മാത്രം ലഭിക്കാവുന്ന തകരാറുകൾ താഴെ ചേർത്തിരിക്കുന്നു.

(1A)
സോഫ്റ്റ്വെയർ സംബന്ധമായ പ്രശ്നങ്ങൾ ഉദാ: ഓട്ടോമാറ്റിക്കായി സ്വിച്ച് ഓഫ് ആയി പോവുക, റീസ്റ്റാർട്ട് ആവുക, ബാറ്ററി ബാക്ക് അപ്പ് ഇല്ലാത്തതായ പ്രശ്നങ്ങൾ, ഹീറ്റിംഗ് അനുഭവപ്പെടുക (തുടർച്ചയായ ഉപയോഗവും ചാർജിങ്ങും ആപ്ലിക്കേഷനുകളുടെ അനാരോഗ്യകരമായ ഉപയോഗ രീതി മുതലായ കാരണങ്ങൾ കൊണ്ട് നേരിയ തോതിൽ ഹീറ്റിംഗ് അനുഭവപ്പെടൽ സ്വാഭാവികമാണ്)

(1B) പ്രത്യക്ഷത്തിൽ കാണാത്തതായ നെറ്റ്വർക്ക്  പ്രശ്നങ്ങൾ ഉദാഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നെറ്റ്വർക്ക് ലഭിക്കുന്നില്ല എന്ന് പറയപ്പെടുക, പക്ഷേ ഷോറൂമിൽ ഉള്ള സമയതു നെറ്റ്വർക്ക് ലഭിക്കുക, ഇത്തരത്തിലുള്ള തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ അംഗീകൃത സർവീസ് സെന്ററിനെ സമീപിച്ച് DOA സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രം ഷോറൂമിനെ സമീപിക്കുക, രീതിയിൽ ലഭ്യമാക്കുന്നതിനുള്ള എല്ലാവിധ സഹായസഹകരണങ്ങളും ഞങ്ങളിലൂടെ ലഭ്യമാണ്

(1C) DOA കാലാവധിക്ക് ശേഷം വരുന്ന തകരാറുകൾക്ക് കമ്പനികൾ സർവീസ് വാറണ്ടി മാത്രമേ നൽകപ്പെടുകയുള്ളൂ. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

(1D) ഷോറൂമിൽ നിന്ന് കൈവശത്തിൽ കൊണ്ടുപോകുന്ന ഉത്പന്നങ്ങൾക്ക് ബാഹ്യമായ കേടുപാടുകളൊന്നുമില്ല  എന്ന് ഉറപ്പ് വരുത്തേണ്ടുന്നത് ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. പിന്നീട് വരുന്ന പരാതികൾക്ക് ഓക്സിജൻ ഉത്തരവാദിയായിരിക്കുകയില്ല

ഷോറൂമിൽ നിന്നും നേരിട്ട് വാങ്ങിക്കാവുന്ന DOA/ വാറന്റി പോളിസി

(2A) വാങ്ങിയ പ്രൊഡക്ടിന്റെ DOA കാലാവധി അഥവാ പ്രൊഡക്റ്റിന് ഏതെങ്കിലും തകരാർ ശ്രദ്ധയിൽപ്പെട്ടാൽ ഷോറൂമിൽ നിന്നും തന്നെ മാറ്റി വാങ്ങാവുന്ന പരമാവധി കാലാവധി പർച്ചേസ് ചെയ്ത് ഉല്പാദകർക്ക് അനുസരിച്ചു നിശ്ചിത  ദിവസത്തിനുള്ളിൽ മാത്രമായിരിക്കും. (പോയിൻറ് No: 1A ,1B, 1D) എന്നീ തകരാറുകൾക്ക് ലഭിക്കുന്നതല്ല കൂടാതെ അംഗീകൃത സർവീസ് സെന്ററിന്റെ അംഗീകാരത്തിനായി പരമാവധി മൂന്ന് പ്രവർത്തി ദിവസം കാത്തിരിക്കേണ്ടതാണ്)

(2B) ഇലക്ട്രോണിക് ഉപകരണങ്ങളിൽ സിം ആക്ടിവേഷൻ ഉൾപ്പെടെയുള്ള ആക്ടിവേഷനുകൾ  അടിസ്ഥാനമാക്കി കമ്പനികൾ നിരീക്ഷിക്കുമെന്നതിനാൽ  DOA കാലാവധിയിൽ ഒരു ദിവസത്തെ പോലും ഇളവ് നൽകുന്നതിൽ ഞങ്ങൾ നിസ്സഹായരാണ്

 (3A) ഞങ്ങളുടേത് അംഗീകൃത സെയിൽസ് ഷോറൂം മാത്രമാണ്. വിൽപ്പനാനന്തരം ആവശ്യമായ എല്ലാ സർവീസ് പ്രശ്നങ്ങൾക്കും കമ്പനി സർവീസ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഇതിനാവശ്യമായ എല്ലാവിധ സഹകരണങ്ങളും ഞങ്ങളിലൂടെ ലഭ്യമാണ്.

(3B) നിങ്ങൾ വാങ്ങിയ പ്രോഡക്റ്റ് ഉപയോഗിച്ച് തുടങ്ങിയാൽ യാതൊരു കാരണവശാലും (പ്രോഡക്റ്റ് ന്റെ സവിശേഷത കാരണം) അംഗീകൃത സർവീസ് സെന്ററിന്റെ അംഗീകാരത്തോടെ അല്ലാതെ തിരിച്ചെടുക്കുന്നതിൽ നിന്നും എക്സ്ചേഞ്ച് ചെയ്യുന്നതിൽ നിന്നും ഞങ്ങൾ നിസ്സഹായരാണ്. ഇപ്രകാരം തിരിച്ചെടുക്കേണ്ടി വന്നേക്കാവുന്ന പ്രോഡക്റ്റ് അതിൻറെ തേയ്മാനം കഴിച്ച് സമയത്തുള്ള കമ്പനി വിലയ്ക്ക് മാത്രമേ എടുക്കാൻ സാധിക്കുകയുള്ളൂദയവുചെയ്ത് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

(3C) തുടർന്നുള്ള ആവശ്യങ്ങൾക്കായി ഇൻവോയ്സും (നിർബന്ധമായും) വാറണ്ടി കാർഡും (നൽകിയിട്ടുണ്ടെങ്കിൽ) സൂക്ഷിക്കുക.

(3D) വാട്ടർ എൻട്രി, ഫിസിക്കൽ ഡാമേജ് തുടങ്ങിയ കാരണങ്ങളാൽ പ്രോഡക്റ്റ് കേടു വന്നാൽ വാറണ്ടി ലഭിക്കുന്നതല്ല. വിയർപ്പ്, ഈർപ്പം മുതലായവ വാട്ടർ എൻട്രിയായി കണക്കാക്കുന്നതാണ്. ഇതിനാൽ പ്രൊഡക്ടുകൾ വാട്ടർ എൻട്രിയിൽ നിന്ന് സംരക്ഷിക്കുക

(3E) വാങ്ങിയ പ്രൊഡക്റ്റിന്റെ കാലിയായ ബോക്സും വാങ്ങുമ്പോൾ ലഭിച്ചതായ മറ്റ് അനുബന്ധ സാധനസാമഗ്രികളും (ഉദാബോക്സിനുള്ളിലെ പ്രോഡക്റ്റ് വയ്ക്കാനുള്ള ട്രേ ആണെങ്കിൽ പോലും) വൃത്തിയായി ശ്രദ്ധയോടെ (വരക്കൽ, പേരെഴുതൽ എന്നിവ പോലും പാടുള്ളതല്ല) വാറണ്ടി കാലാവധി കഴിയുന്നതുവരെ സൂക്ഷിച്ചു വയ്ക്കേണ്ടതാണ് അല്ലാത്തപക്ഷം ചിലപ്പോൾ നിങ്ങൾ വാങ്ങിയ പ്രൊഡക്റ്റിന്റെ ചില സവിശേഷമായ വാറണ്ടികൾ നഷ്ടമായേക്കാം.

(3F)പല പ്രോഡക്ടുകൾക്കും അതിന്റെ കൂടെ ലഭ്യമാകുന്ന അനുബന്ധ ആക്സസറീസുകൾക്കും പല കമ്പനികളും വ്യത്യസ്തമായ വാറണ്ടി പോളിസികളാണ് നൽകുന്നത് അതുകൊണ്ടുതന്നെ വാങ്ങുന്ന പ്രോഡക്ടുകളുടെ വാറന്റി പോളിസി തീർച്ചയായും വ്യക്തതയോടെ ചോദിച്ചു മനസ്സിലാക്കേണ്ടതാണ്

(3G)എല്ലാ നിയമപരമായ പരാതികളും തർക്കങ്ങളും കോട്ടയം കോടതിയുടെ അധികാരപരിധിയിൽ ആയിരിക്കുന്നതാണ്

(3H)ഇന്ത്യൻ ഗവൺമെന്റിന്റെ 2017 ലെ പുതിയ ഫിനാൻസ് ആക്ട് പ്രകാരം (സെക്ഷൻ നമ്പർ 269 ST) ഒരു ഉപഭോക്താവ് ഒരു ദിവസം 2 ലക്ഷത്തിനു മുകളിൽ പർച്ചേസ് ചെയ്യുന്നുണ്ടെങ്കിൽ RTGS/NEFT/REALISED CHEQUE OR DD തുടങ്ങിയ മാർഗങ്ങളിലൂടെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക്  ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും  നേരിട്ട് പണം നിക്ഷേപിക്കുന്ന രീതി അവലംബിക്കേണ്ടതാണ്.

Terms & Conditions

1. O2 Protection എന്നത് Oxygen The Digital Shop ഉപഭോക്താവിന്റെ താപര്യം മുന്‍നിര്‍ത്തി കൃത്യമായ നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷകാലത്തേക്ക് ചെയ്യുന്ന ഒരു ഉത്പ്പന്ന സംരക്ഷണ പോളിസിയാണ്.

2. O2 Protection -ന് വേണ്ടി കൃത്യവും പൂര്‍ണ്ണവുമായ വിവരങ്ങള്‍ നൽകേണ്ടതാണ്. അംഗീകൃത തിരിച്ചറിയ രേഖയിലുള്ള മുഴുവന്‍ പേര്, മേൽവിലാസം, ജനനതീയതി തന്നെയാണ് O2 Protection സര്‍ട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഷോറൂമിൽ വച്ചു തന്നെ ഉപഭോക്താവ് ഉറപ്പുവരുത്തേണ്ടതാണ്. ക്ലെയിം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യം നൽകിയ മേപ്പൽറഞ്ഞ വിവരങ്ങളും, ക്ലെയിം ഫോമിനൊപ്പം നൽകുന്ന രേഖകളിലെ വിവരങ്ങളും തമ്മിൽ വ്യത്യാസം വന്നാൽ ക്ലെയിം അംഗീകരിക്കുന്നതിൽ ഞങ്ങള്‍ നിസ്സഹായരാണ്. തെറ്റായ വിവരങ്ങള്‍ നൽകുന്നതിലൂടെ നഷ്ടപ്പെട്ടേക്കാവുന്ന ക്ലെയിമുകളുടെ പൂര്‍ണ്ണ ഉത്തര വാദിത്തം ഉപഭോക്താവിൽ നിക്ഷിപ്തമാണ്. അതുകൊണ്ട്‌ തന്നെ വളരെ കൃത്യത പാലിക്കണമെന്ന് അപേക്ഷിക്കുന്നു.

3. പതിനെട്ട് (18) വയസ്സ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന് മാത്രമേ O2 Protection ന്റെ സേവനം ലഭിക്കുകയുള്ളൂ.

4. O2 Protection സര്‍ട്ടിഫിക്കറ്റും പ്രൊട്ടക്ഷന് ആവശ്യമായ പ്രോഡക്ടിന്റെ ഇന്‍വോയിസും (ബില്ലും) ഒരാളുടെ പേരിൽ തന്നെ ആയിരിക്കേണ്ടതാണ്. കൂടാതെ ആരുടെ പേരിലാണ് O2 Protection രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആ വ്യക്തിക്ക് മാത്രമേ ക്ലെയിം ചെയ്യാന്‍ അധികാരമുണ്ടാകുകയുള്ളൂ. ആ വ്യക്തി തന്നെ ക്ലെയിമിന് വേണ്ടി Oxygen The Digital Shop ഷോറൂമിൽ വരേണ്ടതാണ്. എന്നാ നിര്‍ഭാഗ്യവശാ നിര്‍ദ്ദിഷ്ട വ്യക്തിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ താഴെപ്പറയുന്ന എല്ലാ രേഖകളുമായി ഉപഭോക്താവ് അധികാരപ്പെടുത്തിയ വ്യക്തി കത്തും സ്വന്തം തിരിച്ചറിയൽ രേഖയുമായി വരേണ്ടതാണ്.

5. ക്ലെയിമിനു വേണ്ടി സംഭവം നടന്ന് 48 മണിക്കൂറിനകം Oxygen The Digital Shop ഷോറൂമിൽ വന്നു ക്ലെയിം രജിസ്റ്റര്‍ ചെയ്തു Job Sheet കൈപ്പറ്റാവുന്നതാണ്. ക്ലെയിം രജിസ്റ്റര്‍ ചെയ്ത ശേഷം പ്രോഡക്റ്റ് സര്‍വ്വീസ് ചെയ്തു ലഭിക്കുന്നതിന് പരമാവധി 21 പ്രവൃത്തി ദിവസം താമസം ഉണ്ടാകുന്നതാണ്. കസ്റ്റമര്‍ ദയവായി സഹകരിക്കുക.

6.കേടുപറ്റിയ ഉത്പ്പന്നത്തിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് (ഇതിൽ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും) കൊണ്ടുവരേണ്ടതാണ്. കൂടാതെ 500 രൂപയോ പ്രോഡക്റ്റ് വാല്യുവിന്റെ 5% ഏതാണോ കൂടുതൽ ആ തുകയും അടക്കേണ്ടതാണ്. ഉത്പ്പന്നം റിപ്പയര്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയോ അല്ലെങ്കിൽ പ്രോഡക്ടിന്റെ വിലയേക്കാളും റിപ്പയര്‍ ചാര്‍ജ്ജ് വരുകയോ ആണെങ്കിൽ നിര്‍ദ്ദിഷ്ട ക്ലെയിം Total Loss (പൂര്‍ണ്ണനാശം) എന്ന വിഭാഗത്തിലേക്ക് മാറുന്ന താണ്. ആ അവസ്ഥയിൽ Annexure-1 പറയുന്ന മൂല്യ ശോഷണം (Depreciation) കഴിച്ചുള്ള തുകയുടെ തുല്യ മൂല്യമുള്ള പ്രോഡക്ട് കൈപ്പറ്റാവുന്നതാണ്. കൂടുതൽ മൂല്യമുള്ള പ്രോഡ്ക്ട് ആണ് താൽപര്യമെങ്കിൽ ബാക്കി തുകയടച്ച് വാങ്ങാവുന്നതാണ്. തുക ക്യാഷായി തിരിച്ചു നൽകുന്നതല്ല. O2 Protection ലൂടെ ഉണ്ടായേക്കാവുന്ന ദുരുപയോഗം പൂര്‍ണ്ണമായും തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിൽ ഉപഭോക്താവിന്റെ നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നു.

7.അംഗീകൃത സര്‍വീസ് സെന്ററിൽ നിന്നല്ലാതെ സര്‍വ്വീസ് ചെയ്ത ഉത്പ്പന്നത്തിന് O2 Protection ന്റെ സംരക്ഷണം ലഭിക്കുന്നതല്ല. കൂടാതെ സര്‍വ്വീസിന്റെ പൂര്‍ത്തീകരണത്തിനായി ഏതെങ്കിലും സ്‌പെയര്‍ പാര്‍ട്‌സ് മാറ്റേണ്ടിവന്നാൽ അംഗീകൃത സര്‍വ്വീസ് സെന്റര്‍ അംഗീകരിച്ച നിലവാരത്തിലുള്ളവ ആയിരിക്കും ഉപയോഗിക്കുക. പൂര്‍ണ്ണ നാശം സംഭവിച്ചതോ സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമല്ലാത്തതോ ആയ അവസ്ഥയിൽ ഉപഭോക്താവ് അതുവരെ ഉപയോഗിച്ചതിന് അനുസൃതമായ Pre-owned ആയ അതേ മോഡലോ അല്ലെങ്കിൽ ഉപഭോക്താവിന് താല്പര്യമുണ്ടെകിൽ തത്തുല്യ വിലയുള്ള മറ്റു കമ്പനികളുടെ മോഡലോ ലഭ്യമാക്കുന്നതായിരിക്കും. എന്നാൽ തത്തുല്യ വിലയുള്ള Pre-owned പ്രോഡ്ക്ട് ലഭ്യമല്ലെങ്കിലോ പ്രസ്തുത മോഡ ഉപയോഗിക്കാന്‍ ഉപഭോക്താവിന് താൽപര്യമില്ലെങ്കിലോ Point No 6ൽ പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.

8. O2 Protectionന്റെ കാലാവധിക്കുള്ളിൽ പ്രോഡക്ടിന്റെ വിലയുടെ തത്തുല്യമായ ക്ലെയിം തുക വരുന്നത് വരെ എത്ര തവണ വേണമെങ്കിലും ക്ലെയിം ചെയ്യാവുന്നതാണ്. എന്നാൽ O2 Protection സ്‌കീമിൽ Total Loss മുഖേന ഒരുതവണ മാറ്റി കിട്ടിയ പ്രോഡക്ടിന് പിന്നീട് സംരക്ഷണം ഉണ്ടായിരിക്കുന്നതല്ല. അതിനായി ഉപഭോക്താവ് പുതുതായി O2 Protection വാങ്ങി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. O2 Protection മുഖേന സര്‍വ്വീസ് ചെയ്ത പ്രോഡക്ട് പിന്നീട് Total Loss എന്ന വിഭാഗത്തിൽ വരുകയാണെങ്കിൽ മുന്‍പ് നടന്ന സര്‍വ്വീസിന്റെ ക്ലെയിം തുക കഴിച്ചു ബാക്കി തുക മാത്രമേ പരിഗണിക്കുകയുള്ളൂ.

9.O2 Protection ചെയ്ത ഒരു പ്രോഡക്ട് അംഗീകൃത സര്‍വ്വീസ് സെന്റര്‍ നിന്നും DOA (Dead On Arrival) മുഖേന റീപ്ലേസ് ചെയ്യുകയാണെങ്കിൽ അംഗീകൃത സര്‍വ്വീസ് സെന്ററിൽ നിന്നുള്ള സാക്ഷ്യപത്രവുമായി വന്നു Oxygen The Digital Shop ഷോറൂമിൽ നിന്നും O2 Protection പുതിയ പ്രോഡക്ടിലേക്ക്‌ രണ്ട് ദിവസ ത്തിനുളളിൽ നിര്‍ബന്ധമായും മാറ്റി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ക്ലെയിം നൽകുന്നതിന് ഞങ്ങള്‍ നിസ്സഹായരാണ്.

10.O2 Protection ന്റെ നിബന്ധനകളിൽ മുന്‍കൂര്‍ അറിയിപ്പോ നോട്ടീസോ കൂടാതെ മാറ്റങ്ങള്‍ വരുത്തു
വാനുള്ള പൂര്‍ണ്ണ അധികാരം Oxygen മാനേജ്‌മെന്റിൽ നിക്ഷിപ്തമാണ്.

ANNEXURE 1

Period in days (കാലാവധി)
Depreciation (മൂല്യ ശോഷണം)

0-90 15%
91 -180 35%
181 -270 50%
271 -365 60%

ANNEXURE – 2
O2 PROTECTION പരിരക്ഷയുള്ളവ
• ആകസ്മികമായി ഉണ്ടാകുന്ന ഫിസിക്കല്‍/ലിക്വിഡ് ഡാമേജുകള്‍ ഉദാ: വാഹനാപകടത്തില്‍ സംഭവിക്കുന്നവ, ആക്രമിക്കപ്പെടുന്നതിലൂടെ സംഭവിക്കുന്നവ.
• തീ, ഇടിമിന്നല്‍, പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന ഡാമേജ്.

 

O2 PROTECTION പരിരക്ഷയില്ലാത്തവ

• ഏതെങ്കിലും തര ത്തിലുള്ള മോഷണം.
• ഉപയോഗം മൂലമുണ്ടാകുന്ന തേയ്മാനം.
• പോറലുകള്‍, ചതവുകള്‍, നിറം മങ്ങല്‍ മുതലായ ബാഹ്യപരമായ കേടുപാടുകള്‍ (പ്രോഡക്ടിന്റെ മെയിന് ഫങ്ഷനുകളെ ബാധിക്കാത്ത കേടുപാടുകള്‍
ഉദാ: പ്രോഡക്ടിന്റെ കെയ്‌സിനാണ് തകരാറ്, പക്ഷേ ഫംഗ്ഷനുകള്‍ക്ക് പ്രശ്‌നമില്ലാത്ത അവസ്ഥ.)
• മനപ്പൂര്‍വം ഉണ്ടാക്കിയതായ ഫിസിക്കല്‍/ ലിക്വിഡ് ഡാമേജുകള്‍.
• മെയിൻ പ്രോഡക്ടിന്റെ കൂടെ വരുന്ന ഒരു തര ത്തിലുള്ള ആക്‌സസറീസിനും ഉദാ: റീമൂവബിള്‍ ബാറ്ററി, ഹെഡ്‌സെറ്റ്, പൗച്, അഡാപ്റ്റര്‍, ചാര്‍ജ്ജര്‍, മെമ്മറി കാര്‍ഡ്, സ്റ്റൈലസ് etc.
• അംഗീകൃത സര്‍വ്വീസ് സെന്ററില്‍ നിന്നല്ലാതെ റിപ്പയര്‍ ചെയ്യപ്പെട്ട പ്രോഡക്ടുകള്‍. 7 സോഫ്റ്റ് വെയര്‍ തകരാറുകള്‍, ഏതെങ്കിലും തരത്തിലുള്ള ഡാറ്റ നഷ്ടപെടല്‍, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ കാരണമുണ്ടാകുന്ന തകരാറുകള്‍.